തലമുടിയുടെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ് ബീൻസ്, പയർ തുടങ്ങിയ പയർവർഗങ്ങൾ. മുടിക്ക് മാത്രമല്ല ചർമത്തിനും ആരോഗ്യകരമായ ഭക്ഷണമാണ് പയർവർഗങ്ങൾ.

ബയോട്ടിൻ കുറവുകൾ മുടി പൊട്ടുന്നതിന് കാരണമാകും. ബീൻസ് സിങ്കിന്റെ നല്ല ഉറവിടമാണ്. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

ചിയ വിത്തുകൾ സിങ്കിനാൽ സമ്പുഷ്ടമാണ്. മുടിയുടെ ആരോഗ്യത്തിൽ സിങ്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ചിയ വിത്തുകൾ.

ബദാം, വാൾനട്ട് തുടങ്ങിയ നട്സുകളിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്നു.

ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ പതിവായി കഴിച്ചാൽ മുടി വളരാൻ സഹായിക്കും.

പാലക്ക് ചീര ആരോഗ്യകരമായ ഒരു ഇലക്കറിയാണ്. അതിൽ ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി എന്നിവ പോലുള്ള പ്രയോജനകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിന് ഇവ കഴിക്കുന്നതും ശീലമാക്കാം.

Most Read: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്ടറായി ഡോ. പിഎസ് ശ്രീകല






































