ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്‌ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പിഎസ് ശ്രീകല.

കേരള സ്‌ത്രീ പഠനകേന്ദ്രം ഡയറക്‌ടർ, വനിതാ സഹിതി സംസ്‌ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച ശ്രീകല കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു.

ഇഎംഎസിന്റെ ഭാഷാ സാഹിത്യ സംഭാവനകളെ ആസ്‌പദമാക്കിയുള്ള പഠനത്തിൽ യുജിസി ഫെല്ലോഷിപ്പോടെ പിഎച്ച്ഡി നേടി. സംസ്‌കൃതത്തിലെയും ദ്രാവിഡ ഭാഷകളിലെയും സ്‌ത്രീസൂചകങ്ങൾ സംബന്ധിക്കുന്ന പഠനത്തിൽ യുജിസിയുടെ മേജർ റിസർച്ച് പ്രൊജക്‌ട് പൂർത്തിയാക്കി.

കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കേരളത്തിലെ വിദ്യാഭ്യാസം: പശ്‌ചാത്തലവും പരിവർത്തനവും, നവ നവോത്ഥാനത്തിന്റെ ഭാവുകത്വ പരിസരം എന്നിവയും വിശ്വസാഹിത്യത്തിലെ സ്‌ത്രീ പ്രതിഭകൾ, ഇഎംഎസ് ഭാഷ സാഹിത്യം, ഫെമിനിസത്തിന്റെ കേരള ചരിത്രം, നിലവറകൾ തുറക്കുമ്പോൾ (എഡിറ്റർ), ഇഎംഎസിന്റെ കഥ (ബാലസാഹിത്യം), മാൽപ്രാക്റ്റീസ് (കഥാസമാഹാരം) തുടങ്ങിയ ഗ്രന്ഥങ്ങളും തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിനിയായ ഡോ. പിഎസ് ശ്രീകല രചിച്ചിട്ടുണ്ട്.

Most Read: ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE