ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം

By Drishya Damodaran, Official Reporter
  • Follow author on
PHOTO: GETTY IMAGES

ഡെൽഹി: എസ്ബിഐ അവരുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചില സർവീസുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഫോറെക്‌സ് ഉൾപ്പടെ അനേകം വിദേശ- സ്വദേശ സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.

ഫോറെക്‌സ് ട്രേഡിങ്, ലോട്ടറി ടിക്കറ്റ് വാങ്ങൽ, കോൾ ബാക്ക് സർവീസസ്, ഓൺലൈൻ വാതുവെപ്പ്, സ്വീപ്പ്സ്‌റ്റേക്കുകൾ, വിവിധ ഓൺലൈൻ ചൂതാട്ട ഇടപാടുകൾ, നിരോധിക്കപ്പെട്ട മാസികകൾ, പോൺ സൈറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഇനിമുതൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല.

ആർബിഐ ഉത്തരവ് പ്രകാരമാണ് എസ്ബിഐ നടപടിയെന്ന് ഉപഭോക്‌താക്കൾക്ക് ലഭിച്ച ഇമെയിൽ അറിയിപ്പ് വ്യക്‌തമാക്കുന്നുണ്ട്. നിലവിൽ എസ്ബിഐ കാർഡുകൾക്കാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നതെങ്കിലും മറ്റ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്കും ഇത് ബാധകമാകും എന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. വരും ദിവസങ്ങളിൽ മറ്റുകാർഡുകൾ ഉപയോഗിക്കുന്നവർക്കും അറിയിപ്പ് ലഭിക്കും.

നിരവധി ഫോറെക്‌സ് ട്രേഡിംഗ് വ്യാപാരികൾ, കാസിനോകൾ, ഹോട്ടലുകൾ, വെബ്‌സൈറ്റുകൾ എന്നിവ മുകളിൽ പറഞ്ഞ ഉൽപന്നങ്ങളും സേവനങ്ങളും പരസ്യം ചെയ്യുകയും ഈ സേവനങ്ങൾക്കായി ക്രെഡിറ്റ് കാർഡ് വഴി പണമടക്കാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് അനുസരിച്ചാണ് മുകളിൽ സൂചിപ്പിച്ച ഇനങ്ങൾ/ സേവനങ്ങൾ വാങ്ങുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ആർബിഐ കർശനമായി നിരോധിച്ചിരിക്കുന്നത്.

ഈ മാർഗനിർദ്ദേശം പാലിക്കാത്ത സാഹചര്യത്തിൽ, ഭവിഷ്യത്തുകൾക്ക് കാർഡ് ഉടമ (ആഡ്-ഓൺ കാർഡ് ഹോൾഡർ ഉൾപ്പടെ) ബാധ്യസ്‌ഥനാകുമെന്നും കാർഡ് കൈവശം വെക്കുന്നതിൽ നിന്ന് കാർഡ് ഉടമയെ വിലക്കുമെന്നും ആർബിഐ അറിയിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്.

എന്താണ് ക്രെഡിറ്റ് കാർഡ്?

പണമിടപാടുകൾ നടത്തുവാൻ വേണ്ടി അതാത് ബാങ്കുകൾ ഉപഭോക്‌താവിന്റെ ബാങ്ക് ഇടപാടുകളുടെ കരുത്തിലോ സ്‌ഥിര നിക്ഷേപത്തിന് മുകളിലോ വ്യക്‌തിയുടെ വായ്‌പാ തിരിച്ചടവ് ശീലമോ അടിസ്‌ഥാനമാക്കി നൽകുന്നതാണ് ക്രെഡിറ്റ് കാർഡുകൾ.

Photo: Shutter Stock

ഇതിൽ നിന്ന് ഉപയോഗപ്പെടുത്തുന്ന പണം നിശ്‌ചിത ദിവസത്തിനകം പലിശയുൾപ്പടെ ബാങ്കിലേക്ക് തിരിച്ചടക്കണം എന്നതാണ് രീതി. മിക്കവാറും ആളുകൾ, വിശേഷിച്ചും ബിസിനസുകാരാണ് ഇത് ഉപയോഗിക്കുന്നത്. വിദേശ നാടുകളുമായുള്ള ട്രാൻസാക്ഷന് കൂടുതൽ സൗകര്യം ഇത്തരം ക്രെഡിറ്റ് കാർഡുകളാണ്. ഒട്ടുമിക്ക ബാങ്കുകളും ക്രഡിറ്റ് കാർഡ് വിതരണം ചെയ്യുന്നുണ്ട്.

Most Read: അന്താരാഷ്‌ട്ര യാത്രക്കാരുടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE