ഫോബ്‌സ് അതിസമ്പന്ന പട്ടിക; മലയാളികളിൽ ഒന്നാമത് എംഎ യൂസഫലി

1.3 ബില്യൺ ഡോളർ ആസ്‌തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത. ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോബ്‌സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്നത്.

By Trainee Reporter, Malabar News
forbes-MA-Yousafali
Ajwa Travels

അബുദാബി: ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് മാസിക. ലൂയിസ് വിറ്റൺ ഉടമ ബെർണാഡ് അർനാൾട്ട് പട്ടികയിൽ ഒന്നാമതായി. 233 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്‌തി. ഇലോൺ മസ്‌ക് (195 ബില്യൺ ഡോളർ), ജെഫ് ബെസോസ് (194 ബില്യൺ ഡോളർ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ എത്തി.

യുഎഇ ആസ്‌ഥാനമായുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് മലയാളികളിൽ ഒന്നാമത്. എംഎ യൂസഫലിക്ക് 7.6 ബില്യൺ ഡോളർ ആസ്‌തിയാണുള്ളത്. 2023ൽ യൂസഫലിയുടെ ആസ്‌തി 7.1 ബില്യൺ ഡോളറായിരുന്നു. ആഗോള തലത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 497ൽ നിന്നും 344ആം സ്‌ഥാനത്തെത്തി.

പട്ടികയിൽ ആകെ 12 മലയാളികൾ ഇടംപിടിച്ചു. 1.3 ബില്യൺ ഡോളർ ആസ്‌തിയോടെ സാറ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത. ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോബ്‌സ് അതിസമ്പന്ന പട്ടികയിൽ ഇടംപിടിക്കുന്നത്.

ജോയ് ആലുക്കാസ് (4.4 ബില്യൺ ഡോളർ), ഡോ ഷംഷീർ വയലിൽ (3.5 ബില്യൺ ഡോളർ), രവി പിള്ള (3.3 ബില്യൺ ഡോളർ), സണ്ണി വർക്കി (3.3 ബില്യൺ ഡോളർ) എന്നിവർ മലയാളികളിൽ രണ്ടു മുതൽ നാലുവരെ സ്‌ഥാനങ്ങളിൽ ഇടംപിടിച്ചു. അതേസമയം, 116 ബില്യൺ ഡോളർ ആസ്‌തിയോടെ ഇന്ത്യയുടെ മുകേഷ് അംബാനി ആഗോള ധനികരിൽ ഒമ്പതാം സ്‌ഥാനത്തുണ്ട്.

Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE