കള്ളിയത്ത് ഗ്രൂപ്പിന് ‘കേരള ഇൻഡസ്‌ട്രിയൽ സേഫ്റ്റി അവാർഡ്’

സംസ്‌ഥാന സര്‍ക്കാരിന്റെ ഫാക്‌ടറീസ് & ബോയിലേഴ്‌സ്‌ വകുപ്പ് നൽകുന്ന 'കേരള ഇൻഡസ്‌ട്രിയൽ സേഫ്റ്റി അവാർഡ്' ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡായി കള്ളിയത്ത് ഗ്രൂപ്പ്.

By Desk Editor, Malabar News
'Kerala Industrial Safety Award' for Kalliyath Group
Ajwa Travels

കൊച്ചി: വ്യവസായ കേന്ദ്രത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ തലങ്ങളിലെ പ്രകടനം വിലയിരുത്തി ഫാക്‌ടറീസ് & ബോയിലേഴ്‌സ്‌ വകുപ്പ് നൽകുന്ന പുരസ്‌കാരത്തിനാണ് (Kerala Industrial Safety Award) കള്ളിയത്ത് ഗ്രൂപ്പ് അർഹമായത്. അപകടരഹിത സുരക്ഷിത തൊഴിലിടം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലക്കുള്ള അംഗീകാരമാണ് കേരള ഇൻഡസ്‌ട്രിയൽ സേഫ്റ്റി അവാർഡ്.

സുരക്ഷിത ഫാക്‌ടറി, സുരക്ഷാ വിഭാഗത്തിലെ മികച്ച അതിഥി തൊഴിലാളി എന്നീ വിഭാഗങ്ങളിലുള്ള പുരസ്‌കാരമാണ് ലഭിച്ചത്. കള്ളിയത്ത് ഗ്രൂപ്പിന്റെ പാലക്കാട് കഞ്ചിക്കോടുള്ള ഗാഷാ സ്‌റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഈ വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏക ടിഎംടി ബ്രാന്‍ഡാണ് കള്ളിയത്ത് ഗ്രൂപ്പ്.

കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കള്ളിയത്ത് ഗ്രൂപ്പ് സിഇഒ ജോര്‍ജ് സാമുവല്‍, എംഡി ആന്‍ഡ്‌ ചെയര്‍മാന്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, എക്‌സി. ഡയറക്‌ടർ ദിര്‍ഷ കെ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

വ്യവസായശാലകളിലെ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷിതത്വം, ക്ഷേമം, സുരക്ഷിതമായ ഫാക്‌ടറി, സമീപവാസികളുടെ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുകയാണ് സംസ്‌ഥാന സർക്കാരിന്റെ ഫാക്‌ടറീസ് & ബോയിലേഴ്‌സ്‌ വകുപ്പിന്റെ ചുമതല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ജനങ്ങളില്‍ സുരക്ഷിതത്വ ബോധം വളര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പരിപാടികളും വകുപ്പ് നടപ്പിലാക്കി വരുന്നു.

NATIONAL | ലോക്‌സഭാ തിരഞ്ഞെടുപ്പ്: പാചകവാതക വില കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE