മഅ്ദിന്‍ ‘മിഅ്റാജ് ആത്‌മീയ സമ്മേളനം’ സമാപിച്ചു

By Malabar Desk, Malabar News
Ma'din concludes 'Mi'raj Spiritual Conference'
Ajwa Travels

മലപ്പുറം: മിഅ്റാജ് രാവിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്‌മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്‌മ നിര്‍വൃതിയേകി സമാപിച്ചു.

മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ ഉൽഘാടനം നിർവഹിച്ചു. വിശുദ്ധ ഇസ്‌ലാമിൽ ഏറെ പുണ്യമുള്ള മാസങ്ങളാണ് സമാഗതമാകുന്നതെന്നും അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ലോകം വീണ്ടും യുദ്ധക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഹൃദയഭേദകമായ കാഴ്‌ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സമാധാനം പുനസ്‌ഥാപിക്കുന്നതിന് യുഎന്‍ ഇടപെടണമെന്നും ഇതിനായി ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

‘പെരിന്താറ്റിരി ഉസ്‌മാൻ ഫൈസി; അനുപമ ജീവിതം’ എന്ന പുസ്‌തകത്തിന്റെ പ്രകാശന കർമം ഖലീല്‍ ബുഖാരി തങ്ങള്‍ ചടങ്ങിൽ നിർവഹിച്ചു. പരിപാടിയിലേക്ക് എത്തിച്ചേർന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. പ്രമുഖ ഇസ്‌ലാമിക പണ്ഡിതരും നേതാക്കളും മൗലവിമാരും മിഅ്റാജ് ആത്‌മീയ സമ്മേളനത്തിൽ പങ്കെടുത്തു.

Ma'din concludes 'Mi'raj Spiritual Conference

Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE