കീവ്: യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഖേഴ്‌സന്‍ നഗരം കീഴടക്കിയ റഷ്യന്‍ സൈന്യം ചെക്പോസ്‌റ്റ് സ്‌ഥാപിച്ചു. 65 കിലോമീറ്റര്‍ നീളമുള്ള റഷ്യന്‍ ടാങ്ക് വ്യൂഹം കീവിലേക്ക് നീങ്ങുകയാണ്. ഓഹ്തിര്‍കയില്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. കീവിലും ഹാര്‍കീവിലും തുടരെ സ്‌ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടക്കുകയാണ്.
കീവ് നഗരം വിടാന്‍ റയില്‍വേ സ്‌റ്റേഷനില്‍ ജനം തിരക്ക് കൂട്ടുന്ന കാഴ്‌ചയാണെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. രണ്ടരലക്ഷം പേരാണ് പോളണ്ട് അതിര്‍ത്തിയില്‍ രാജ്യം വിടാനായി കാത്തുനില്‍ക്കുന്നത്.
അതേസമയം, യുക്രൈൻ തലസ്‌ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്രൈന്റെ റഡാർ സംവിധാനം തകർത്തതായാണ് സൂചന.
ബങ്കറിലേക്ക് ജനങ്ങൾ മാറണമെന്ന് ഭരണകൂടം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു. കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നൽകിയിരുന്നു. ഇപ്പോൾ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
Most Read: രാഷ്‌ട്രപതിയുടെ ത്രിരാഷ്‌ട്ര സന്ദർശനം മാറ്റിവച്ചു







































