കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രൈൻ എമർജൻസി സർവീസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായും യുക്രൈന്‍ ആരോപണം ഉന്നയിച്ചു.
യുക്രൈനിൽ റഷ്യയുടെ ആക്രമണം 7 ദിവസം കടക്കുന്ന പശ്‌ചാത്തലത്തിൽ ഓരോ മണിക്കൂറിലും തങ്ങൾക്ക് നിരവധി യുക്രൈന്‍ സൈനികരുടേയും സ്‌ത്രീകളുടേയും കുട്ടികളുടേയും ജീവനുകള്‍ നഷ്‌ടപ്പെടുകയാണെന്നും എമർജൻസി സർവീസ് വ്യക്‌തമാക്കി. കൂടാതെ യുക്രൈൻ ജനതയ്‌ക്കെതിരായി സമ്പൂര്‍ണ നാശവും ഉൻമൂലനവും കൂട്ടക്കൊലയും റഷ്യ ചെയ്യുമെന്ന് തങ്ങൾ ഒരിക്കലും കരുതിയില്ലെന്നും, ഇതിന് റഷ്യക്ക് മാപ്പ് നൽകാൻ കഴിയില്ലെന്നും എമര്‍ജന്‍സി സര്‍വീസ് മേയര്‍ ഇഹോര്‍ തെരെഖോവ് വ്യക്‌തമാക്കി.
യുക്രൈനിലെ ഖേഴ്‌സൺ നഗരം നിലവിൽ റഷ്യ പിടിച്ചെടുത്തിരിക്കുകയാണ്. ഖേഴ്‌സണിലെ നദീ തുറമുഖവും, റെയിൽവേ സ്‌റ്റേഷനും നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ ഇന്നലെ മുതൽ ഖാർകീവിൽ റഷ്യ ആക്രമണം ശക്‌തമാക്കിയിട്ടുണ്ട്. ഇന്ന് ഖാർകീവിൽ നടത്തിയ ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും, 112 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Read also: വേർതിരിവില്ല, രാജ്യത്തുള്ളവർക്ക് തുല്യസഹായം ലഭ്യമാക്കും; യുക്രൈൻ







































