ദുബായ്: ഇത്തവണത്തെ അധ്യയന വർഷത്തിലും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർധിപ്പിക്കില്ലെന്ന് വ്യക്‌തമാക്കി ദുബായ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് 2022-2023 അധ്യയന വർഷത്തിലും സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയത്.
നിലവിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഫീസ് വർധന ഒഴിവാക്കുന്നത്. സ്‌കൂൾ നടത്തിപ്പ് ചിലവും മറ്റും കണക്കാക്കിയാണ് ഫീസ് വർധന നിശ്‌ചയിക്കുന്നത്. ഇത്തവണത്തെ റിപ്പോർട്ടുകൾ അനുസരിച്ചാണ് ഫീസ് വർധിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ അധികൃതർ എത്തിയത്. കൂടാതെ കഴിഞ്ഞ 3 വർഷത്തിനിടെ 21 പുതിയ സ്‌കൂളുകൾ കൂടി ആരംഭിച്ചതോടെ ദുബായ് എമിറേറ്റിലെ ആകെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 215 ആയി ഉയർന്നു.
Read also: സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു, പ്രതിഷേധം; എട്ട് പേർ അറസ്‌റ്റിൽ