കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കൊല്ലം ഫസ്‌റ്റ് അഡീഷണൽ സെഷൻസ് കോടതി. കൂടാതെ 4,10,000 രൂപ പിഴയായി ഈടാക്കുകയും വേണം. പിഴ ഈടാക്കാത്ത സാഹചര്യത്തിൽ 2 വർഷവും ഒരു മാസവും കൂടി അധിക തടവ് അനുഭവിക്കുകയും വേണം. കൊല്ലം തഴുത്തല പുഞ്ചിരിച്ചിറ കോളനിയില്‍ സുനില്‍ ഭവനത്തില്‍ സുനിലി(27)നാണ് ശിക്ഷ ലഭിച്ചത്.
പട്ടികജാതി-വര്‍ഗ പീഡന നിയമപ്രകാരം ജീവപര്യന്തവും 50,000 രൂപ പിഴയും, പോക്‌സോ ആക്‌ടിലെ 4ആം വകുപ്പ് പ്രകാരം 10 വര്‍ഷം തടവും 3 ലക്ഷം രൂപ പിഴയും, പോക്‌സോ ആക്‌ടിലെ 8ആം വകുപ്പ് പ്രകാരം 3 വര്‍ഷം തടവും 50,000 രൂപ പിഴയും, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 450 വകുപ്പ് പ്രകാരം 7 വര്‍ഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. കൊല്ലം ഫസ്‌റ്റ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെഎന്‍ സുജിത്താണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
2017 മാർച്ച് 17ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അമ്മൂമ്മയുടെ വീടിന് സമീപം തുണി അലക്കിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ പെണ്‍കുട്ടി യുവാവിനെ കടിച്ച പരിക്കിന്റെ പാട് തിരിച്ചറിയാൻ സാധിച്ചതും, പെണ്‍കുട്ടിയുടെ മൊഴിയും കുറ്റം തെളിയിക്കാന്‍ സഹായകമായി.
Read also: ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി






































