ഇന്ത്യയെ നിലനിർത്തി റഷ്യ; റോക്കറ്റിൽ നിന്ന് യുഎസ്‌ അടക്കമുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കി

By News Desk, Malabar News
Russia attacks ukraine
Ajwa Travels

മോസ്‌കോ: യുക്രൈനിൽ റഷ്യൻ ആക്രമണം രൂക്ഷമാവുകയാണ്. അധിനിവേശത്തിൽ തങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചക്ക് കാരണമാകുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്ന് ചില രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്‌തിരിക്കുകയാണ് റഷ്യ.

റഷ്യൻ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിൻ ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ബൈക്കാനൂർ ലോഞ്ച് പാഡിലുള്ള റോക്കറ്റിൽ നിന്ന് അമേരിക്ക, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളുടെ പതാകകളാണ് നീക്കം ചെയ്‌തിരിക്കുന്നത്‌. അതേസമയം, ഇന്ത്യയുടെ പതാക നിലനിർത്തുകയും ചെയ്‌തു. സോയൂസ് റോക്കറ്റിൽ നിന്ന് മറ്റ് രാജ്യങ്ങളുടെ പതാകകൾക്ക് മുകളിൽ വൈറ്റ് വിനൈൽ ഉപയോഗിച്ച് മറക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പതാക കാണാനാകാത്ത വിധം പൂർണമായും മറക്കുന്നതും വീഡിയോയിൽ കാണാം. ‘ചില രാജ്യങ്ങളുടെ പതാകകൾ ഇല്ലെങ്കിൽ ഞങ്ങളുടെ റോക്കറ്റ് കൂടുതൽ മനോഹരമായി കാണപ്പെടും’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളിയാഴ്‌ചയാണ് റോക്കറ്റിന്റെ വിക്ഷേപണം നിശ്‌ചയിച്ചിരിക്കുന്നത്.

വൺവെബ്ബ് പദ്ധതിക്ക് കീഴിൽ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്‌ടിവിറ്റി നൽകുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ്‌ സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇവയിൽ 428 എണ്ണം വിക്ഷേപിച്ച് കഴിഞ്ഞു. ഭാരതി എയർടെൽ ഗ്രൂപ്പും യുകെ സർക്കാരുമാണ് പദ്ധതി നടപ്പാക്കുന്നത്.

Most Read: മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE