പാലക്കാട്: പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രികൻ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പട്ടാമ്പി വിളയൂരിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിളയൂർ സെന്ററിൽ ഇന്നലെ വൈകിട്ട് 7.30ന് ആയിരുന്നു അപകടം. ഇടത് വശം ചേർന്ന് പോയ ബൈക്കിൽ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ഇടിക്കുന്നതാണ് ദൃശ്യത്തിൽ ഉള്ളത്.
ബസ് ഇടിച്ചതോടെ ബൈക്ക് യാത്രികൻ റോഡിന് നടുവിലേക്ക് തെറിച്ചു വീണു. ബസിന്റെ പിൻചക്രം തലയിലൂടെ കയറാതിരുന്നത് ജീവാപായം ഒഴിവാക്കി. ബൈക്ക് യാത്രക്കാരനായ മലപ്പുറം കൊളത്തൂർ സ്വദേശി സതീഷ് കുമാറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് അശ്രദ്ധമായി ഓവർടേക്ക് ചെയ്‌തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. ബസ് കൊപ്പം പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Most Read: ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; പാലായിൽ മൂന്നുപേർ പിടിയിൽ







































