കീവ്: യുക്രൈനിലെ സാപ്രോഷ്യ ആണവനിലയത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ റേഡിയേഷൻ പുറത്തു പോയിട്ടില്ലെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ. യുഎന്നിന്റെ അറ്റോമിക് വാച്ച്ഡോഗ് ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് 2 പേർക്ക് പരിക്ക് പറ്റിയതായി റിപ്പോർട് ചെയ്തിട്ടുണ്ട്. കൂടാതെ നിലവിൽ ആണവനിലയത്തിലെ തീ കെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ആണവനിലയം ആക്രമിച്ചതിനെതിരെ നേറ്റോ വിമർശനവുമായി രംഗത്തെത്തി. എത്രയും വേഗം യുക്രൈനിൽ നിന്നും റഷ്യ സൈന്യത്തെ പിൻവലിക്കണമെന്നാണ് നേറ്റോ ആവശ്യപ്പെടുന്നത്. സമാധാന ചർച്ചകൾക്കാണ് നിലവിൽ നേറ്റോ ശ്രമിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യയിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.
നിലവിൽ റഷ്യ-യുക്രൈൻ യുദ്ധം 9ആം ദിവസം പിന്നിടുകയാണ്. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടിവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചെർണിവിൽ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ 47 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Read also: മുസ്ലിം ലീഗ് ഓഫിസിലേക്ക് ചന്ദ്രിക ജീവനക്കാരുടെ പ്രതിഷേധം







































