കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി ഓഫിസിലേക്ക് മുന്നിൽ പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിഷേധം. ലീഗ് സംസ്‌ഥാന പ്രവർത്തക സമിതി യോഗം ചേരാനിരിക്കെയാണ് പ്രതിഷേധം.
ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ചു 94 ദിവസമായി വിരമിച്ച ജീവനക്കാർ കോഴിക്കോട് ചന്ദ്രിക ഓഫിസിന് മുന്നിൽ സമരത്തിലാണ്. പാർട്ടി നേതൃത്വം കണ്ണ് തുറക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Most Read: ബിഹാറിലെ പടക്ക നിർമാണശാലയിലെ സ്‍ഫോടനം; മരണം 14 ആയി