കണ്ണൂർ: പയ്യന്നൂരിൽ ഫാമിൽ വിഷം കലർത്തി മൽസ്യങ്ങളെ കൊന്നൊടുക്കി. മൽസ്യ കർഷകനും മൽസ്യ കർഷകരുടെ സഹകരണ സംഘമായ അഡ്‌കോസിന്റെ ചെയർമാനുമായ പയ്യന്നൂരിലെ ടി പുരുഷോത്തമന്റെ മൽസ്യ ഫാമിലാണ് സാമൂഹിക വിരുദ്ധർ ഈ കൊടും ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.
ഇന്നലെയാണ് ചങ്കൂരിച്ചാൽ റെയിൽവേ പാലത്തിന് സമീപത്തുള്ള മൽസ്യഫാമിലെ മീനുകൾ ചത്ത് പൊങ്ങിയതായി കണ്ടെത്തിയത്. രണ്ടുകിലോ വീതം തൂക്കം വരുന്ന നൂറോളം ചെമ്പല്ലികളാണ് ചത്തത്. മാസങ്ങളോളം നീണ്ട പരിചരണങ്ങളോടെ വളർത്തിയ മീനുകൾ വിപണനം നടത്താനുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം. 60,000 ത്തോളം രൂപ നഷ്‌ടം കണക്കാക്കുന്നു.
Most Read: ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും




































