കണ്ണൂർ: ജില്ലയിലെ ധർമശാലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലേറെ സ്‌ഥലങ്ങളിൽ തീപിടുത്തമുണ്ടായെന്നും ഫാക്‌ടറിയിൽ തീയണക്കാനുള്ള സജ്‌ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.
ഇന്നലെ രാത്രി 11.30ഓടെയാണ് ധർമശാല കുഴിച്ചാലിലെ ‘അഫ്ര’ എന്ന പ്ളൈവുഡ് ഫാക്‌ടറിക്ക് തീപിടിച്ചത്. ഫാക്‌ടറിയുടെ സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് തീ പടർന്നത് ആദ്യം കണ്ടത്. ചെറിയ തീപിടുത്തമായിരുന്നെങ്കിലും നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു.
രണ്ട് ഏക്കറോളം വ്യാപിച്ച് കിടന്ന ഫാക്‌ടറിയിൽ മുഴുവനായി തീ വ്യാപിച്ചു. രാത്രി തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി.
Most Read: വാർഷിക പരീക്ഷകൾ ഈ മാസം മുതൽ; 1 മുതൽ 4 വരെ ക്ളാസുകൾക്ക് പരീക്ഷയില്ല




































