പ്ളൈവുഡ് ഫാക്‌ടറിയിലെ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം

By Desk Reporter, Malabar News
Bihar Hospital Fire
Representational Image

കണ്ണൂർ: ജില്ലയിലെ ധർമശാലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലേറെ സ്‌ഥലങ്ങളിൽ തീപിടുത്തമുണ്ടായെന്നും ഫാക്‌ടറിയിൽ തീയണക്കാനുള്ള സജ്‌ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്‌സ് അധികൃതർ പറഞ്ഞു.

ഇന്നലെ രാത്രി 11.30ഓടെയാണ് ധർമശാല കുഴിച്ചാലിലെ ‘അഫ്ര’ എന്ന പ്ളൈവുഡ് ഫാക്‌ടറിക്ക് തീപിടിച്ചത്. ഫാക്‌ടറിയുടെ സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് തീ പടർന്നത് ആദ്യം കണ്ടത്. ചെറിയ തീപിടുത്തമായിരുന്നെങ്കിലും നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു.

രണ്ട് ഏക്കറോളം വ്യാപിച്ച് കിടന്ന ഫാക്‌ടറിയിൽ മുഴുവനായി തീ വ്യാപിച്ചു. രാത്രി തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. മണിക്കൂറുകൾ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പുലർച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി.

Most Read:  വാർഷിക പരീക്ഷകൾ ഈ മാസം മുതൽ; 1 മുതൽ 4 വരെ ക്ളാസുകൾക്ക് പരീക്ഷയില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE