വയനാട്: ബത്തേരിയിൽ വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു സ്വർണമാല കവർന്ന സംഭവത്തിൽ അമ്മയും മകളും പിടിയിൽ. കാക്കവയലിൽ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി, മകൾ മിനി എന്നിവരെയാണ് ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ വൈകിട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് വെച്ചായിരുന്നു മോഷണം നടന്നത്.
ആശുപത്രിയിൽ എത്തിയ 72-കാരിയെ കാറിൽ തിരികെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മാറ്റി നിർത്തി മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു ഇവരുടെ ഒന്നര പവന്റെ മാല കവരുകയായിരുന്നു. വയോധിക ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി ലിസിയെയും മിനിയെയും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സ്വർണാഭരണങ്ങൾ ഒന്നും ഇല്ലാത്തതിനാലാണ് തങ്ങൾ കവർച്ചാ മാർഗം തിരഞ്ഞെടുത്തതെന്നാണ് പ്രതികൾ പോലീസിൽ മൊഴി നൽകിയത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരുമുളക് സ്‌പ്രേ പ്രയോഗം മനസിലാക്കിയത്. ഇവർ സ്‌ഥിരം മോഷ്‌ടാക്കൾ അല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്‌തമായിട്ടുണ്ട്. ഇരുവരെയും അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
Most Read: യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവ നിലയം ലക്ഷ്യമാക്കി റഷ്യ






































