മലപ്പുറം: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. ആലത്തിയൂർ സ്വദേശി വേലായുധനെതിരെയാണ് തിരൂർ പോലീസ് കേസെടുത്തത്. തൃപ്രങ്ങാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരെ ആക്രമിച്ച സംഭവത്തിലാണ് പോലീസ് കേസ്. വെള്ളിയാഴ്‌ചയാണ് സംഭവം.
ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വേലായുധൻ പഞ്ചായത്തിലെ എൽഡി ക്ളർക്ക് സുവിൻ ശേഖറുമായാണ് ആദ്യം വാക്കേറ്റം ഉണ്ടായത്. പിന്നീട് ഇത് കൈയേറ്റമായി. ആക്രമണം തടയാനെത്തിയ പഞ്ചായത്ത് ഡ്രൈവറെയും വനിതാ ജീവനക്കാരിയെയും വേലായുധൻ കൈയേറ്റം ചെയ്‌തു. തുടർന്ന് വലിയ സംഘർഷത്തിൽ പ്രശ്‌നം അവസാനിക്കുകയായിരുന്നു.
ഓഫിസിൽ അതിക്രമിച്ചു കയറി വനിതകളെയടക്കമുള്ള ജീവനക്കാരെ അക്രമിച്ചെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് വേലായുധനെതിരെ കേസെടുത്തത്. ഭീഷണിപ്പെടുത്തിയെന്ന എൽഡി ക്ളർക്ക് സുവിൽ ശേഖറിന്റെ പരാതിയിലും വേലായുധനെതിരെ കേസെടുത്തിട്ടുണ്ട്.
Most Read: അന്താരാഷ്‌ട്ര വനിതാ ദിനാചരണം; സംസ്‌ഥാനതല ഉൽഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും




































