രക്ഷാപ്രവർത്തനം വിജയകരം; സുമിയിൽ നിന്നും 5000 പേരെ ഒഴിപ്പിച്ചതായി യുക്രൈൻ

By Team Member, Malabar News
Ukraine Evacuate 5000 people from Sumi
Ajwa Travels

കീവ്: റഷ്യ വ്യോമാക്രമണം ശക്‌തമാക്കിയതിന് പിന്നാലെ സുമിയിൽ കുടുങ്ങിയ ജനങ്ങളെ പുറത്തെത്തിച്ചതായി യുക്രൈൻ. രക്ഷാപ്രവർത്തനത്തിലൂടെ വടക്കുകിഴക്കൻ നഗരമായ സുമിയിൽ നിന്നും സുരക്ഷിത പാതയിലൂടെ 5000ത്തോളം പേരെ ഒഴിപ്പിച്ചതായാണ് യുക്രൈൻ വ്യക്‌തമാക്കിയത്‌. യുക്രൈൻ ആദ്യമായാണ് ഇത്രയധികം ആളുകളെ ഒരുമിച്ച് യുദ്ധമുഖത്ത് നിന്നും രക്ഷപെടുത്തുന്നത്.

റഷ്യ നിലവിൽ മൂന്നാം തവണ സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് ജനങ്ങളെ ഒഴിപ്പിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക സൈനിക ആക്രമണമാണ് സുമിയിൽ നടന്നത്. തിങ്കളാഴ്‌ച മാത്രം 3 കുട്ടികൾ ഉൾപ്പടെ 22 പേർ സുമിയിൽ കൊല്ലപ്പെട്ടു. നിലവിൽ സുമി, കീവ്, ഖാർകീവ്, ചെർണിവ്, മരിയുപോൾ എന്നിവിടങ്ങളിൽ റഷ്യ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം റഷ്യ-യുക്രൈൻ യുദ്ധം 14ആം ദിവസമായപ്പോൾ അഭയാർഥികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ യുക്രൈനിൽ നിന്നും 20 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്‌തതായാണ് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കുന്നത്‌.

Read also: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE