മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

By Trainee Reporter, Malabar News
Maoist leader Savitri in police coustody

കോഴിക്കോട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 18 വരെയാണ് കസ്‌റ്റഡി കാലാവധി. കോഴിക്കോട് കൂരാച്ചുണ്ടിൽ വനത്തിനകത്ത് മാവോയിസ്‌റ്റ് യോഗം നടത്തിയ കേസിലാണ് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.

കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയാണ് ഉത്തരവ് ഇട്ടത്. കബനീദളം ഏരിയാ കമാൻഡർ ആയ സാവിത്രി കണ്ണൂരിൽ നിന്നാണ് പോലീസ് പിടിയിലായത്. മാവോയിസ്‌റ്റ് നേതാവ് വിക്രം ഗൗഡയുടെ ഭാര്യയായിരുന്ന സാവിത്രി രണ്ട് വർഷം മുമ്പാണ് വിവാഹമോചിതയായത്.

നവംബർ ഒമ്പതിനാണ് സാവിത്രിയേയും കർണാടക സ്വദേശിയും പശ്‌ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ കേന്ദ്ര കമ്മിറ്റിയംഗം ബിജി കൃഷ്‌ണമൂർത്തിയെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

Most Read: ടാറ്റൂ സ്‌റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE