ടാറ്റൂ സ്‌റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്

By Team Member, Malabar News
Police Decided To Do Scientific Testing In Tattoo Centre Rape Case
Ajwa Travels

എറണാകുളം: ഇടപ്പള്ളിയിലെ ടാറ്റൂ സ്‌റ്റുഡിയോ പീഡനക്കേസിൽ ശാസ്‌ത്രീയ പരിശോധന നടത്താൻ തീരുമാനിച്ച് പോലീസ്. സാധ്യമായ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ശാസ്‌ത്രീയ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കൂടാതെ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിഭാഗത്തിന്റെ പിന്തുണയും തേടിയിട്ടുണ്ട്.

കേസിൽ ഇരയായ യുവതികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. മജിസ്‌ട്രേറ്റ് മുൻപാകെ യുവതികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയെന്നും പോലീസ് വ്യക്‌തമാക്കി. അതേസമയം കേസിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം സുജീഷിനെ ടാറ്റൂ കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്.

സുജീഷിനെതിരെ യുവതികൾ പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്‌ച ഇയാൾ ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ബലാൽസംഗം ഉൾപ്പടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ കൊച്ചി നഗരത്തിലെ ടാറ്റൂ സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.

Read also: ഐഎഫ്എഫ്‌കെ; മീഡിയാ പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE