ഐഎഫ്എഫ്‌കെ; മീഡിയാ പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം

By Trainee Reporter, Malabar News
26TH IFFK 2020
Ajwa Travels

തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേള റിപ്പോർട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്കുള്ള ഡ്യൂട്ടി പാസിനായി ഇന്ന് മുതൽ അപേക്ഷിക്കാം. ഇതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി മാർച്ച് 18 മുതൽ 25 വരെയാണ് മേള നടക്കുന്നത്. മേള റിപ്പോർട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കായി നിശ്‌ചിത ശതമാനം പാസുകളാണ് മാറ്റിവെച്ചിട്ടുള്ളത്.

http://registration.iffk.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അച്ചടി-ദൃശ്യ-ശ്രവ്യ-ഓൺലൈൻ മദ്ധ്യമങ്ങൾക്കാണ് പാസുകൾ അനുവദിക്കുന്നത്.  മേള റിപ്പോർട് ചെയ്യാൻ അതത് സ്‌ഥാപനം നിയോഗിക്കുന്ന മാദ്ധ്യമ പ്രവർത്തകർക്കും പണം അടച്ചു മീഡിയ വിഭാഗത്തിൽ രജിസ്‌റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐഡി കാർഡുകളാണ് നൽകുക. അപേക്ഷകൻ ഫോട്ടോ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, സ്‌ഥാപനത്തിന്റെ ഐഡി കാർഡ് എന്നിവ ഉപയോഗിച്ച് വേണം രജിസ്‌റ്റർ ചെയ്യാൻ.

ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കില്ല. എന്നാൽ, മാദ്ധ്യമ ബ്യൂറോ മേധാവികൾ ലെറ്റർ പാഡിൽ മീഡിയാ സെല്ലിൽ നൽകുന്ന ലിസ്‌റ്റ് അനുസരിച്ച് മാത്രമേ ഓരോ സ്‌ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകൾ നൽകുകയുള്ളൂ. ലിസ്‌റ്റിൽ പറയുന്നവർ നിശ്‌ചിത തീയതിക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മാദ്ധ്യമ പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഇത്തവണയും രജിസ്‌റ്റർ ചെയ്യാം.

നിലവിൽ ലോഗിൻ ഐഡി ഇല്ലാത്തവർ ഇ-മെയിൽ ഉപയോഗിച്ച് രജിസ്‌റ്റർ ചെയ്‌ത ശേഷം ലോഗിൻ ചെയ്‌ത്‌ മീഡിയ ഓപ്ഷനിൽ അപേക്ഷിക്കണം. ഡ്യൂട്ടി പാസിനായി രജിസ്‌റ്റർ ചെയ്യുന്നവർ ഫീസ് നൽകുന്നത് വരെയുള്ള ഭാഗമാണ് പൂരിപ്പിക്കേണ്ടത്. അതിന് ശേഷം ലോഗ്‌ഔട്ട് ചെയ്യാം. പ്രൊഫൈൽ എഡിറ്റ് ചെയ്‌ത്‌ സ്‌ഥാപന വിലാസം മാറ്റുകയാണെങ്കിൽ വിലാസം തെളിയിക്കുന്ന രേഖ അപ്‌ലോഡ് ചെയ്യണം.

Most Read: ഇന്ധനമടിക്കാൻ പണം ഇല്ലാതെ പോലീസ്; എസ്എപി ക്യാമ്പിലെ ഇന്ധന വിതരണം നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE