അബുദാബി: അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേക്ഷണ പേടകമായ റാഷിദ് റോവറിന്റെ പരീക്ഷണം നടത്തി. മരുഭൂമിയില്‍ വെച്ചാണ് പരീക്ഷണം നടത്തിയതെന്ന് ദുബായ് മീഡിയ ഓഫിസ് അറിയിച്ചു. ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ ഘടന സംബന്ധിച്ച സമഗ്രമായ പഠനം ലക്ഷ്യമിട്ടാണ് യുഎഇ റാഷിദ് പേടകത്തെ ചന്ദ്രനിലേക്ക് അയക്കുന്നത്.
എമിറേറ്റ്സ് ലൂണാര്‍ മിഷന്റെ കീഴില്‍ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിലാണ് റാഷിദ് റോവര്‍ നിര്‍മിച്ചത്. തങ്ങളുടെ ആദ്യ ചന്ദ്രദൗത്യം 2024ല്‍ വിക്ഷേപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ സ്മരണക്കായാണ് ഈ ചന്ദ്രയാത്ര പേടകത്തിന് റാഷിദ് എന്ന് പേരിട്ടിരിക്കുന്നത്.
Read Also: സാഹിത്യ അക്കാദമിയ്ക്ക് അന്തർദേശീയ മുഖം നൽകാൻ ശ്രമിക്കും; കെ സച്ചിദാനന്ദൻ







































