കണ്ണൂർ: ജില്ലയിലെ ചക്കരയ്‌ക്കലിൽ വലിയ തീപിടുത്തം. പൊതു-സ്വകാര്യഭൂമികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. നിലവിൽ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. താപനില ഉയര്‍ന്നതാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
അഗ്‌നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍ പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി. നിലവിൽ തീപിടുത്തം നിയന്ത്രണ വിധേയമായിട്ടുണ്ട്. വേനൽച്ചൂട് ശക്‌തമായതോടെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ തീപിടുത്തം ഉണ്ടാകുന്നത് രൂക്ഷമായിരിക്കുകയാണ്.
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തീ പിടുത്തങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. പാലക്കാട് വാളയാര്‍ മലനിരകളിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണ വിധേയമാക്കാൻ സാധിച്ചിട്ടില്ല. വാളയാര്‍ മടശേരി മോഴമണ്ഡപം മലയിലാണ് മാര്‍ച്ച് 12 മുതല്‍ കാട്ടുതീ പടരുന്നത്. തീ അണയ്‌ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Read also: ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം




































