ജില്ലയിൽ ഡിഗ്രി വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ അതിക്രൂരമർദ്ദനം

By Team Member, Malabar News
Degree Student Was Ragged By Senior Students In Malappuram
Ajwa Travels

മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിക്ക് നേരെ സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനം. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ രാഹുൽ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. രാഹുലിന്റെ കണ്ണിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

സീനിയർ വിദ്യാർഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞാണ് രാഹുലിനെ നാല് സീനിയർ വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചത്. കോളേജിന് സമീപത്തെ ബസ് സ്‌റ്റാന്റിന് പരിസരത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മർദ്ദിക്കുന്നതിന്റെ ഇടയിൽ ബൂട്ടിട്ട് രാഹുലിന്റെ കണ്ണിൽ ചവിട്ടിയതിനെ തുടർന്ന് കണ്ണിന് താഴെ 8 സ്‌റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. കൂടാതെ നിലവിൽ പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത സ്‌ഥിതിയിലാണ് രാഹുൽ.

സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇവർക്കായി നിലവിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഇവരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.

Read also: കോവിഡ് സഹായധനം; ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഇത്രക്ക് അധഃപതിച്ചോ? സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE