റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ശക്‌തമായ പൊടിക്കാറ്റ് വെള്ളിയാഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, വാഹനമോടിക്കുന്ന ആളുകൾ കൂടുതൽ ശ്രദ്ധ നൽകണമെന്നും സിവിൽ ഡിഫൻസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊടിക്കാറ്റ് ശക്‌തമാകുന്നതിന് ഒപ്പം തന്നെ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. കൂടാതെ വരും ദിവസങ്ങളിൽ സൗദിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില കുറയാനും സാധ്യതയുണ്ട്. അൽ ബഹ, അസീർ എന്നീ സ്‌ഥലങ്ങളിലെ ഉയർന്ന മേഖലകളിൽ മൂടൽ മഞ്ഞ് അനുഭവപ്പെടുകയും ചെയ്യും.
അൽഖസീം, റിയാദ്, ഹാഇൽ, അൽജൗഫ്, രാജ്യത്തെ കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖല, അസീർ, നജ്‌റാൻ, മക്ക, മദീന, ജീസാൻ, അൽ ബഹ എന്നിവിടങ്ങളിലാണ് നിലവിൽ ശക്‌തമായ പൊടിക്കാറ്റ് തുടരുന്നത്.
Read also: ന്യൂനമർദ്ദം; സംസ്‌ഥാനത്ത് ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പ്





































