കീവ്: യുക്രൈനിലെ ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്ന ആളുകൾക്ക് നേരെ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിൽ 21ആം ദിവസമാണ് യുക്രൈന് മേൽ റഷ്യ അധിനിവേശം തുടരുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ യുക്രൈൻ നഗരങ്ങളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിക്കുകയും ചെയ്‌തു.
കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യ ഏറ്റെടുത്തതോടെ കടൽ വഴിയുള്ള യുക്രൈന്റെ അന്താരാഷ്‌ട്ര വ്യാപാരവും നിലച്ചിരിക്കുകയാണ്. കൂടാതെ യുക്രൈൻ തലസ്‌ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും റഷ്യ ശക്‌തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ പിടിച്ചടക്കുമെന്നാണ് റഷ്യ വ്യക്‌തമാക്കുന്നത്.
മൈക്കലോവ്, ഖാർകീവ്, ചെർണിവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിൽ ഒരു മാദ്ധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
Read also: ഇടുക്കിയിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം







































