ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂസ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും. ആഷിഖ് അബു തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
View this post on Instagram
1964ല്‍ പുറത്തിറങ്ങിയ ‘ഭാര്‍ഗവീനിലയം’ എന്ന സിനിമയുടെ പുനാരാവിഷ്‌കാരമാണ് ‘നീലവെളിച്ചം’. വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയും നിര്‍വഹിച്ച ‘ഭാര്‍ഗവീനിലയം’ മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ്. എ വിന്‍സന്റ് സംവിധാനം ചെയ്‌ത സിനിമയില്‍ മധു, പ്രേം നാസിര്‍, വിജയ നിര്‍മല എന്നിവരായിരുന്നു അഭിനയിച്ചത്.
ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബുവും റിമാ കല്ലിങ്കലും സന്തോഷ് ടി കുരുവിളയും ചേര്‍ന്നാണ് ‘നീലവെളിച്ചം’ നിര്‍മിക്കുന്നത്.

പൃഥ്വിരാജ് സുകുമാരന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആയിരുന്നു ആദ്യം ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നേരത്തെ ഏറ്റെടുത്തിരുന്ന സിനിമകളുടെ തിരക്കിനെ തുടര്‍ന്ന് ഇരുവരും സിനിമയില്‍ നിന്നും പിന്‍മാറിയതോടെയാണ് ടൊവിനോ തോമസും റോഷന്‍ മാത്യുവും സിനിമയിലേക്ക് എത്തുന്നത്.
ബിജിപാലും റെക്‌സ് വിജയനും ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും.
Most Read: ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുത്ത് നൽകാം; 74കാരിയായ ലോട്ടറി വിൽപനക്കാരിക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്







































