തമിഴ് സൂപ്പർ താരം അജിത്ത് കുമാറിന്റെ 62ആം ചിത്രം സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം. വിഘ്‌നേശ് തന്നെയാണ് ‘എകെ 62‘ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‍കരന്‍ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷാവസാനം ആരംഭിക്കും. അടുത്ത വര്‍ഷം മധ്യത്തോടെ സിനിമ റിലീസ് ചെയ്യുമെന്നും ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചു.
எல்லாமே இனிமேல் நல்லாதான் நடக்கும்❤️?
காணும் கனவெல்லாம் இறைவன் அருளால் பலிக்கும் ??Thank U #AjithSir for this greatest opportunity to work with you for the prestigious #AK62
Words can’t explain the happiness ?
With my king @anirudhofficial again ? & @LycaProductions ☺️? pic.twitter.com/xFnT8jGSEf
— Vignesh Shivan (@VigneshShivN) March 18, 2022
നയന്‍താരയാവും ചിത്രത്തില്‍ നായികയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുവിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ‘വലിമൈക്ക്’ ശേഷം എത്തുന്ന അജിത്തിന്റെ പാന്‍ ഇന്ത്യന്‍ റിലീസ് ആയിരിക്കും ഈ ചിത്രം.

നെഗറ്റീവ് നെഗറ്റീവ് ഷെയ്‌ഡുള്ള കഥാപാത്രത്തെയാവും ചിത്രത്തില്‍ അജിത്ത് അവതരിപ്പിക്കുകയെന്നും ബാങ്ക് മോഷണമാണ് പ്രമേയമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം വന്നിട്ടില്ല. എങ്കിലും ഏറെ ആവേശത്തിലാണ് അജിത് ആരാധകർ സിനിമയുടെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിലെ വ്യത്യസ്‌ത ഭാഷാ സിനിമകളില്‍ നിന്നുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് ലഭിക്കുന്ന വിവരം.
Most Read: ‘കശ്‌മീർ ഫയല്‍സ്’ സത്യത്തെ വളച്ചൊടിക്കുന്നു; ഒമര്‍ അബ്‌ദുല്ല






































