അബുദാബി: സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിൽസ നല്‍കാനൊരുങ്ങി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയും മുബാദല ഹെല്‍ത്തും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതു സംബന്ധിച്ച കരാറില്‍ റെഡ് ക്രസന്റ് ലോക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ സാലിം അല്‍ റഈസ് അല്‍ അമീരിയും യുണൈറ്റഡ് ഈസ്‌റ്റേണ്‍ മെഡിക്കല്‍ സര്‍വീസസ് മെഡിക്കല്‍ സിഇഒ മാജിദ് അബു സാന്റും ഒപ്പിട്ടു.
തിരഞ്ഞെടുക്കപ്പെടുന്ന ദമ്പതികള്‍ക്ക് യുഎഇയില്‍ ഉടനീളമുള്ള ഹെല്‍ത്ത് പ്ളസ് ഫെര്‍ട്ടിലിറ്റി ക്ളിനിക്, സാറ്റലൈറ്റ് ക്ളിനിക് എന്നിവിടങ്ങളില്‍ പദ്ധതി വഴി ചികിൽസ ലഭിക്കും. കുറഞ്ഞ വരുമാനമുള്ള ദമ്പതികള്‍ ആവശ്യമായ രേഖകള്‍ ഉൾപ്പടെ റെഡ് ക്രസന്റില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ സ്വീകരിച്ചാല്‍ ചികിൽസക്കായി മുബാദല ഹെല്‍ത്തിന് റഫര്‍ ചെയ്യും. ഇവര്‍ അനുവദിക്കുന്ന സമയത്ത് അടുത്തുള്ള ഹെല്‍ത്ത് പ്ളസ് കേന്ദ്രത്തിലെത്തി ഐവിഎഫ് ഫിസിഷ്യനെ കണ്ട് ചികിൽസ ആരംഭിക്കാം. ചികിൽസാ ചിലവ് റെഡ് ക്രസന്റാണ് വഹിക്കുക.
Most Read: നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ






































