നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ

By News Desk, Malabar News
facebook live_egyptian man arrested
Representational Image
Ajwa Travels

ന്യൂഡെൽഹി: ഫേസ്‌ബുക്ക്‌ പ്രോട്ടക്‌ട് എന്ന് കേട്ടിട്ടില്ലേ? ഇനി മുതൽ എഫ്‌ബി യൂസേഴ്‌സ്‌ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങൾ ഫേസ്‌ബുക്ക് പ്രോട്ടക്‌ട് ആക്‌ടിവേറ്റ് ചെയ്‌തിട്ടില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്‌ടപ്പെട്ടേക്കാം.

2021ൽ മനുഷ്യാവകാശ സംരക്ഷകർ, പത്രപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്‌ഥർ എന്നിവരുൾപ്പടെ ഹാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലുള്ള ആളുകൾക്ക് അധിക സുരക്ഷ എന്ന നിലയിലാണ് ഫേസ്‌ബുക്ക് പ്രോട്ടക്‌ട് അവതരിപ്പിച്ചത്. ടാർഗെറ്റ് ചെയ്‌ത വിഭാഗത്തിൽ പെടുന്ന നിരവധി ഉപയോക്‌താക്കൾക്ക് ‘നിങ്ങളുടെ അക്കൗണ്ടിങ് ഫേസ്‌ബുക്ക് പരിരക്ഷയിൽ നിന്ന് വിപുലമായ സുരക്ഷ ആവശ്യമാണ്’ എന്ന തലക്കെട്ടിൽ ഒരു ഇ മെയിൽ ലഭിച്ചിരുന്നു.

ഫേസ്‌ബുക്ക് പ്രോട്ടക്‌ട് ഉടൻ ആക്‌ടിവേറ്റ് ആക്കണമെന്നായിരുന്നു ഇ മെയിലിലെ ആവശ്യം. അല്ലാത്ത പക്ഷം ഫേസ്‌ബുക്ക് സ്വയം അവരുടെ അക്കൗണ്ട് നിന്ന് ലോഗ് ഔട്ട് ചെയ്യും. ഈ അധിക സുരക്ഷ ആക്‌ടിവേറ്റ് ആക്കാനുള്ള സമയപരിധി മാർച്ച് 17 ആയിരുന്നു. ഇ മെയിൽ ലഭിച്ചിട്ടുണ്ടെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഫീച്ചർ ആക്‌ടിവേറ്റ് ചെയ്യണം. ഫേസ്‌ബുക്കിൽ നിന്ന് നിങ്ങൾക്ക് ഇത്തരം സന്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE