നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി 7 സ്‌കൂട്ടറുകൾ തകർന്നു

By News Desk, Malabar News
accident in malappuram
Ajwa Travels

തളിപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി റോഡരികിൽ നിർത്തിയിട്ട 7 സ്‌കൂട്ടറുകൾ തകർന്നു. ഇതിന് സമീപത്തുള്ള ഹോട്ടലിന്റെ ഗ്‌ളാസും കാർ ഇടിച്ചു തകർന്നു. ഇന്നലെ 11.30ന് കാഞ്ഞിരങ്ങാടിനു സമീപം ചെനയന്നൂരിലാണ് അപകടം നടന്നത്. ആലക്കോട് ഭാഗത്ത് നിന്ന് വന്ന കാർ ചെനയന്നൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഇവിടെയുള്ള ടേസ്‌റ്റി പ്‌ളാസ ഹോട്ടലിന് മുൻപിൽ നിർത്തിയിട്ട സ്‌കൂട്ടറുകളിലേക്ക് പാഞ്ഞ് കയറുകയായിരുന്നു.

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് കരുതുന്നു. മഴയായതിനാൽ ഹോട്ടലിന് പുറത്ത് ആളുകൾ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്. മണക്കടവ് സ്വദേശിയാണു കാർ ഓടിച്ചിരുന്നത്. പെട്ടെന്ന് മഴ പെയ്‌തതിനാൽ സ്‌കൂട്ടർ നിർത്തി പലരും ഹോട്ടലിനുള്ളിൽ അഭയം തേടിയതായിരുന്നു. ചില സ്‌കൂട്ടറുകൾ പൂർണമായും തകർന്നു. തളിപ്പറമ്പ് പോലീസ് സ്‌ഥലത്തെത്തിയാണ് വാഹനങ്ങൾ മാറ്റിയത്.

Most Read: ആദ്യഘട്ട യുദ്ധം അവസാനിച്ചു, അടുത്ത ലക്ഷ്യം ഡോൺബാസ്; റഷ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE