സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി യുവതാരം അനശ്വര രാജന്റെ പുത്തൻ ചിത്രങ്ങൾ. 80കളിലെ ബോളിവുഡ് നായികമാരെ ഓർമിപ്പിക്കുന്ന ഫോട്ടോഷൂട്ടുമായി നടി അനശ്വര രാജൻ ഇപ്പോൾ എത്തിയിരിക്കുന്നത്.
View this post on Instagram
സാരിയിൽ അതിമനോഹരിയായി ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ജിക്‌സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
View this post on Instagram
അതേസമയം അനശ്വര കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പർ ശരണ്യ മികച്ച പ്രതികരണം നേടിയിരുന്നു. ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘അവിയലാ’ണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോജു ജോര്‍ജിന്റെ മകളുടെ വേഷത്തിലാണ് താരം എത്തുന്നത്. ബോളിവുഡ് നടൻ ജോൺ എബ്രഹാം നിർമാതാവാകുന്ന മലയാള സിനിമ ‘മൈക്കിലും’ അനശ്വര മുഖ്യ വേഷത്തിലുണ്ട്.
Most Read: കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് ‘ആര്‍ആര്‍ആര്‍’; കേരളത്തിലും മികച്ച നേട്ടം






































