കരുളായി: കുട്ടികളിൽ ധാർമികചിന്തയും പ്രതികൂല സാഹചര്യങ്ങളിൽ ആദർശജീവിതവും സാധ്യമാക്കുന്നതിനുള്ള പരീശിലന കളരിയുടെ ഭാഗമായി എസ്എസ്എഫ് വാരിക്കൽ യൂണിറ്റ് സമ്മേളനം നടത്തി.
കേരള മുസ്ലിം ജമാഅത്ത് ജില്ലാസെകട്ടറി കെപി ജമാൽ കരുളായി സമ്മേളന ഉൽഘാടനം നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ടിപി അഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി.
യൂണിറ്റ് പ്രസിഡണ്ട് സിടി അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ‘നാമെന്തിനു ജീവിക്കുന്നു? നമ്മളെന്തുചെയ്യണം? ആനന്ദത്തിന്റെ വഴികൾ’ എന്നീ സെഷനുകൾക്ക് എംഎം സഖാഫി മുണ്ടേരി, സയ്യിദ് ജുനൈദ് സഖാഫി, മുസവ്വിർ നുസ്രി എന്നിവർ നേതൃത്വം നൽകി.
കെപി മുഹമ്മദ് അമീൻ, സിടി മുജ്തബ, ടിപി ശറഫുദ്ധീൻ, പി ജിഷാൽ, മുഹമ്മദ് റഹാൻ പിപി, ടിപി സൗബാൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കെപി അഹമ്മദ് ഫാറൂഖ് സ്വാഗതവും എൻകെ ഷഹീം നന്ദിയും പറഞ്ഞു. പി മുഹമ്മദ്, കെ ഉമ്മർ, കോഴിശ്ശീരി ഷൗക്കത്ത്, ടി അബ്ദുൽ അസീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Most Read: ‘കശ്മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നു; സിപിഐഎം








































