‘കശ്‍മീര്‍ ഫയല്‍സ്’ വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നു; സിപിഐഎം

By News Bureau, Malabar News
Ajwa Travels

ഡെൽഹി: വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതാണ് ‘കശ്‍മീര്‍ ഫയല്‍സ്’ എന്ന ചിത്രമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു. കശ്‍മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന കശ്‍മീര്‍ ഫയല്‍സ് യഥാര്‍ഥത്തില്‍ വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷത്തിന്റെയും അക്രമണങ്ങളുടേതുമായ അന്തരീക്ഷത്തെ പ്രോൽസാഹിപ്പിക്കുകയുമാണ് ചെയ്യുന്നത് പ്രസ്‌താവനയിൽ പറയുന്നു.

കശ്‍മീര്‍ താഴ്‌വരയില്‍ തൊണ്ണൂറുകളില്‍ തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങളെ സിപിഐഎം തുടര്‍ച്ചയായി, ശക്‌തമായി അപലപിച്ചിട്ടുണ്ട്. 1989 ഡിസംബറില്‍ തീവ്രവാദികളുടെ വധശ്രമത്തിന് ആദ്യം ഇരയായവരിലൊരാള്‍ സിപിഐഎം നേതാവ് മുഹമദ് യൂസഫ് തരിഗാമിയാണ്. ദുരനുഭവങ്ങള്‍ നേരിട്ട കശ്‍മീരി പണ്ഡിറ്റുകളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് അവരുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിപിഐഎം ഏറ്റെടുത്തിരുന്നു.

കശ്‍മീരി പണ്ഡിറ്റുകളുടെ ദുരനുഭവം വിവരിക്കുന്ന കശ്‍മീര്‍ ഫയല്‍സ് യഥാര്‍ത്ഥത്തില്‍ വര്‍ഗീയ ധ്രുവീകരണം തീവ്രമാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷത്തിന്റെയും അക്രമണങ്ങളുടേതുമായ അന്തരീക്ഷത്തെ പ്രോൽസാഹിപ്പിക്കുകയുമാണ്. ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ജനക്ഷേമത്തിനും ഹിതകരമല്ല. ഇതിലൂടെ വര്‍ഗീയ വേര്‍തിരിവ് ശക്‌തിപ്പെടുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

തീവ്രവാദത്തിനെതിരായ പോരാട്ടം എല്ലാ ഇന്ത്യാക്കാരുടെയും യോജിച്ച പോരാട്ടമാണ്. തീവ്രവാദ ശക്‌തികളുടെ അതിക്രമങ്ങള്‍ക്ക് എല്ലാ സമുദായങ്ങളും ഇരയായിട്ടുണ്ട്. തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരായ പോരാട്ടത്തെ ഐക്യപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ വിഘടിപ്പിക്കുകയല്ല; കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയില്‍ പറഞ്ഞു.

Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE