‘ദി ഡെൽഹി ഫയൽസ്’; പുതിയ ചിത്രവുമായി വിവേക് അഗ്‌നിഹോത്രി

By Staff Reporter, Malabar News
vivek-agnihotri-the-kashmir-files
വിവേക് അഗ്‌നിഹോത്രി
Ajwa Travels

മുംബൈ: ‘ദി കശ്‌മീർ ഫയൽസ്’ എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. ‘ദി ഡെൽഹി ഫയൽസ്’ എന്നാണ് ചത്രിത്തിന് നൽകിയ‌ പേര്. ചിത്രീകരണം ഉടൻ തുടങ്ങിയേക്കും. വിവേക് അഗ്‌നിഹോത്രിയുടെ ‘ദി കശ്‌മീർ ഫയൽസ്’ ബോക്‌സ് ഓഫിസിൽ വലിയ വിജയമായെങ്കിലും രാഷ്‌ട്രീയ വിവാദമായിരുന്നു.

കശ്‌മീർ ഫയൽസിന്റെ എല്ലാ അണിയറ പ്രവർത്തകരോടും നന്ദി പറയുന്നു. കഴിഞ്ഞ നാല് വർഷമായി, സത്യസന്ധതയോടും ആത്‌മാർഥതയോടും കൂടി കഠിനാധ്വാനം ചെയ്‌തു. കശ്‌മീരി ഹിന്ദുക്കളോട് കാണിക്കുന്ന വംശഹത്യയെയും അനീതിയെയും കുറിച്ച് ആളുകളെ ബോധവാൻമാരാക്കേണ്ടത് പ്രധാനമായിരുന്നു; വിവേക് അഗ്‌നിഹോത്രി ട്വിറ്ററിൽ പറഞ്ഞു.

കശ്‌മീരി പണ്ഡിറ്റുകളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ദി കശ്‌മീർ ഫയൽസ്’. അനുപം ഖേർ, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. രാഷ്‌ട്രീയമായി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ ഉണ്ടായെങ്കിലും 330 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു. ആർഎസ്എസ് അജണ്ടയാണ് ചിത്രം മുന്നോട്ട് വയ്‌ക്കുന്നതെന്നായിരുന്നു പ്രധാനം വിമർശനം.

Read Also: തിരഞ്ഞെടുപ്പ്; ഗുജറാത്ത് പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ, പ്രവർത്തനങ്ങൾ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE