ന്യൂയോർക്ക്: കോസ്‌റ്ററിക്കയോട് രണ്ടു ഗോളിന് തോറ്റിട്ടും അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടി. നോർത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ ടീം ആയിട്ടാണവർ ഖത്തറിൽ എത്തുക. കോൺകാഫ് മേഖലയിൽ ആദ്യം യോഗ്യത നേടിയ കാനഡക്ക് പിന്നിൽ മെക്‌സിക്കോയും അർഹത നേടി.
നാലാം സ്‌ഥാനക്കാരായ കോസ്‌റ്ററിക്കക്ക് ഇനി ഇന്റർ കൊണ്ടിനന്റൽ പ്ളേ ഓഫിൽ ഓഷ്യാന ഗ്രൂപ്പ് വിജയികളായ ന്യൂസിലണ്ടിനെ നേരിടേണ്ടതുണ്ട്. ജൂൺ 14നു ഖത്തറിൽ വച്ചാണ് ഈ മൽസരം നടക്കുന്നത്. ഇതോടെ ആകെ 29 ടീമുകൾ ലോകകപ്പ് യോഗ്യത നേടിയിട്ടുണ്ട്.
യുഎഇ/ഓസ്‌ട്രേലിയ മൽസര വിജയികളും ദക്ഷിണ അമേരിക്ക മേഖലയിലെ അഞ്ചാം സ്‌ഥാനക്കാരായ പെറുവും തമ്മിലാണ് മറ്റൊരു പ്ളേ ഓഫ് മൽസരം. ആകെ 32 ടീമുകളാണ് ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുക. അന്തിമ ചിത്രം തെളിയാൻ ഇനി ബാക്കിയുള്ള മൂന്ന് ടീമുകൾ ഏതൊക്കെയാണെന്ന് മാത്രമേ അറിയേണ്ടതുള്ളൂ.
Read Also: ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി; 17,500 കടന്ന് നിഫ്റ്റി








































