കോഴിക്കോട്: പയ്യോളി ബസ് സ്‌റ്റാൻഡിൽ തമ്മില്‍തല്ലിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. ബസ് സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പേരാമ്പ്ര-വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ട് ബസുകളിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം പയ്യോളി സ്‌റ്റാൻഡിൽ ഏറ്റുമുട്ടിയത്. സമയക്രമവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അടിപിടിക്ക് കാരണം.
ബസ് ജീവനക്കാരായ ജെറീഷ്, ശ്രീജിത്ത്, വിഷ്‌ണു, മുനീര്‍, ബിനീഷ് എന്നിവര്‍ക്ക് എതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. ബസ് ജീവനക്കാർ തമ്മിലുണ്ടായ കയ്യാങ്കളി യാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Most Read: നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ ശബ്‌ദരേഖയുള്ള പെൻഡ്രൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചു








































