മലപ്പുറം: നിലമ്പൂരിൽ പ്രകൃതി വിരുദ്ധ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ളയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. നിലമ്പൂരിൽ അഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
തുടർച്ചയായ പീഡനത്തെ തുടർന്ന് മനോനില തെറ്റിയ കുട്ടി ഏറെക്കാലമായി ചികിൽസയിലാണ്. 2014ൽ ആണ് സംഭവം നടന്നത്. തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ 8 വർഷത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചാം ക്ളാസ് വിദ്യാർഥിയെ ആരാധനാലയത്തിൽ വെച്ചാണ് നിരന്തരമായി പ്രതി പീഡിപ്പിച്ചത്.
തുടർന്ന് മാനസികനില തകരാറിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി പഠനത്തിലും പിന്നോക്കമായി. തുടർന്ന് തൊടുപുഴയിൽ ചികിൽസയിലിരിക്കെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പിന്നീട് പരാതി ആയതോടെ പ്രതി വിദേശത്തേക്ക് മുങ്ങി. എട്ട് വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ ഇന്ന് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Most Read: കെവി തോമസ് വിഷയം; കെ സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ല-വിഡി സതീശൻ






































