മലപ്പുറം: ജില്ലയിൽ സോപ്പ് പൊടി നിർമിക്കുന്ന യന്ത്രത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പെരുങ്കുളം സ്വദേശിയായ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് മരിച്ചത്. 18 വയസായിരുന്നു.
ഷമീറിന്റെ തന്നെ ഉടമസ്‌ഥതയിൽ ഉള്ള സോപ്പ് കമ്പനിയിൽ വച്ചാണ് അപകടം ഉണ്ടായത്.
Read also: വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്







































