വിഷു പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്

By Team Member, Malabar News
Special Service From Trivandrum To Chennai
Ajwa Travels

തിരുവനന്തപുരം: വിഷു പ്രമാണിച്ച് ചെന്നൈയിലേക്കുള്ള കനത്ത തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ രണ്ട് സ്‌പെഷ്യൽ സർവീസുകൾ നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. 17ആം തീയതി വൈകുന്നേരം 6.30നും, 7.30നുമാണ് സർവീസുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് സേലം വഴിയാണ് 6.30ന് നടത്തുന്ന സർവീസ്. 2,181 രൂപയാണ് ടിക്കറ്റ് ചാർജ്. 7.30നുള്ളത് നാഗർകോവിൽ, മധുര വഴിയാണ് സർവീസ് നടത്തുന്നത്. ഇതിന് 1,953 രൂപയാണ് ടിക്കറ്റ് ചാർജ്.

സ്‌പെഷ്യൽ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി സ്വിഫ്റ്റ് എസി സെമി സ്ളീപ്പർ ബസുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇവയുടെ മടക്ക സർവീസ് ചെന്നൈയിൽ നിന്നും 18ന് വൈകിട്ട് 6.30നും 7.30നും ഉണ്ടാകും.

Read also: കെ സ്വിഫ്റ്റ് അപകടങ്ങൾ; ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE