കെ സ്വിഫ്റ്റ് അപകടങ്ങൾ; ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി

By Trainee Reporter, Malabar News
K Swift accident
Ajwa Travels

തിരുവനന്തപുരം: കെ സ്വിഫ്റ്റ് ഓടിത്തുടങ്ങിയ ദിവസം വ്യത്യസ്‌ത സ്‌ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടായ സംഭവത്തിൽ ഡ്രൈവർമാരെ സർവീസിൽ നിന്ന് നീക്കി. ബസ് ഇടിച്ച മൂന്ന് സംഭവത്തിന്റെയും പശ്‌ചാത്തലത്തിലാണ്‌ നടപടി. സർവീസുകൾഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ 24 മണിക്കൂറിനുള്ളിലാണ് മൂന്ന് അപകടങ്ങളും നടന്നത്.

ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്തു നിന്നുള്ള വീഴ്‌ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് അപകടങ്ങൾ നടന്നത്.

ആദ്യ ബസ് തിരുവനന്തപുരം കല്ലമ്പലത്തിൽ വെച്ചും രണ്ടാമത്തെ ബസ് കോഴിക്കോട് ബസ് സ്‌റ്റാൻഡിൽ വെച്ചുമാണ് അപകടം നടന്നത്. മൂന്നാമത്തെ ബസ് മലപ്പുറം ചങ്കുവെട്ടിയിൽ നിന്നാണ് അപകടത്തിൽപ്പെട്ടത്.

Most Read: കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE