കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്

By Team Member, Malabar News
Covid Cases Increased And Indian Consulate In Shanghai Closes In Person Services
Ajwa Travels

ബെയ്‌ജിങ്‌: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നതോടെ ചൈനയിൽ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. രോഗബാധ പ്രതിദിനം ഉയരുന്നതിനാൽ ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഉപയോഗപ്പെടുത്താമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്‌തമാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് ഷാങ്ഹായ് നഗരത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ തന്നെ വർക്ക് ഫ്രം ഹോം മാതൃകയിലുള്ള പ്രവർത്തനമാണ് കോൺസുലേറ്റ് നടത്തിവരുന്നതെന്നും വാർത്താ കുറിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

ഷാങ്ഹായ് നഗരത്തിൽ നിലവിൽ ഒമൈക്രോൺ വകഭേദം പടർന്നു പിടിക്കുകയാണ്. കഴിഞ്ഞ ദിവസം 1,189 പോസിറ്റിവ് കേസുകളും 25,141 കോവിഡ് ലക്ഷണമില്ലാത്ത കേസുകളും ഇവിടെ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇന്ത്യൻ കോൺസുലേറ്റ് പ്രവർത്തനം നിയന്ത്രിച്ചിട്ടും നഗരത്തിലെ ആയിരത്തിൽ പരം ഇന്ത്യക്കാർക്ക് കൗൺസിലിങ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായും കോൺസൽ ജനറൽ ഡി നന്ദകുമാർ അറിയിച്ചു.

Read also: ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; അമ്മയുടെ സുഹൃത്ത് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE