കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ

By Staff Reporter, Malabar News
Unknown pneumonia' spreads among children in China
Rep. Image
Ajwa Travels

ഷാങ്ഹായ്: ഷാങ്ഹായിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതുതായി അടച്ചിടൽ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തിരുന്നു. 14 ദിവസത്തേക്കാണ് നിയന്ത്രണം.

ചൈനയുടെ സാമ്പത്തിക തലസ്‌ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ച സമയത്തും നഗരത്തിൽ യാത്രാ നിയന്ത്രണം കർശനമാക്കിയിരുന്നു. രണ്ട് ദിവസത്തിനിടെ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു യാത്രാ അനുമതി നൽകിയിരുന്നത്.

Read Also: രാജ്യത്ത് ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE