ആറ് രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിറ്റ് നിർബന്ധം

ചൈന, ജപ്പാൻ, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം. സുവിധ രജിസ്‌ട്രേഷനും നിർബന്ധമാക്കി.

By Trainee Reporter, Malabar News
Covid-test-airport
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിനെതിരായ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി ചൈന ഉൾപ്പടെ ആറ് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധമാക്കി. ചൈന, ജപ്പാൻ, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം.

കോവിഡ് ആശങ്കയെ തുടർന്ന് ജനുവരി ഒന്ന് മുതൽ അന്താരാഷ്‌ട്ര യാത്രക്കാർക്കായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്‌ട്ര യാത്രക്കാരിൽ രണ്ടു ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ ഇതുവരെ 35 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര ഉന്നതതല യോഗം വിളിച്ചു ചേർത്തു. ഡിസംബർ 22ന് പ്രധാനമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കിയോ എന്ന് യോഗം വിലയിരുത്തി. അതിനിടെ, പുതുവൽസര ആഘോഷങ്ങൾക്ക് പിന്നാലെ വിദേശത്ത് നിന്ന് വരുന്ന യാത്രക്കാർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് കർണാടക സർക്കാർ.

കോവിഡ് അതിവേഗം പടർന്നു പിടിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്‌ ഏഴ് ദിവസത്തെ ഹോം ക്വാറന്റെയ്ൻ ബസവരാജ്‌ ബൊമ്മൈ സർക്കാർ നിർബന്ധമാക്കി. ചൈന, ജപ്പാൻ, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിർദ്ദേശം. യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഐസൊലേറ്റ് ചെയ്യും. ഇതിന് ശേഷം ഏഴ് ദിവസം ഇവരെ നിരീക്ഷണത്തിലാക്കും-സർക്കാർ വ്യക്‌തമാക്കി.

അതേസമയം, കോവിഡ് ബാധിച്ചു ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തെ പൗരൻമാരെ പുതുവർഷ ദിനത്തിൽ അഭിസംബോധന ചെയ്‌ത്‌ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ് രംഗത്തെത്തി. ചൈനയിലെ കോവിഡ് തരംഗം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും അതിനെ ചെറുക്കുക എന്നത് കടുത്ത വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

”അസാധാരണമായ പരിശ്രമത്തിലൂടെ, അഭൂതപൂർവമായ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ഞങ്ങൾ അതിജീവിച്ചു. ആർക്കും ഇത് എളുപ്പമുള്ള യാത്ര ആയിരുന്നില്ല”- ഷീ ജിൻപിങ് പറഞ്ഞു.

Most Read: സജി ചെറിയാന്റെ സത്യപ്രതിജ്‌ഞ; നിയമോപദേശം തേടി ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE