മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് പരാതി; പരിശോധന നടത്താൻ കോടതി ഉത്തരവ്

ഹിന്ദു സേനാ പ്രവർത്തകൻ വിഷ്‌ണു ഗുപ്‌ത നൽകിയ ഹരജിയിലാണ് കോടതി നടപടി. പള്ളിയിൽ സർവേ നടത്താൻ പുരാവസ്‌തു വകുപ്പിന് കോടതി നിർദ്ദേശം നൽകി. ജനുവരി രണ്ടു മുതൽ സർവേ നടത്തി 20ന് റിപ്പോർട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Shahi Eidgah in Mathura
Ajwa Travels

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ ശ്രീകൃഷ്‌ണന്റെ ജൻമഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ മഥുര കോടതിയുടെ സുപ്രധാന ഉത്തരവ്. മസ്‌ജിദ്‌ കൃഷ്‌ണ ഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു. പള്ളിയിൽ സർവേ നടത്താൻ പുരാവസ്‌തു വകുപ്പിന് കോടതി നിർദ്ദേശം നൽകി. ജനുവരി രണ്ടു മുതൽ സർവേ നടത്തി 20ന് റിപ്പോർട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

ഹിന്ദു സേനാ പ്രവർത്തകൻ വിഷ്‌ണു ഗുപ്‌ത നൽകിയ ഹരജിയിലാണ് കോടതി നടപടി. തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദു വിഭാഗം സമർപ്പിച്ച അപ്പീലിൽ മഥുരയിലെ സിവിൽ ഡിവിഷൻ കോടതിയിൽ ഇന്ന് വാദം നടന്നിരുന്നു. മഥുര ശ്രീകൃഷ്‌ണ ക്ഷേത്രത്തോട് ചേർന്നാണ് ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌. അതുകൊണ്ടു തന്നെ പള്ളി നീക്കം ചെയ്യണമെന്നാണ് ഹരജിയിൽ ഉള്ളത്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ കൃഷ്‌ണ ജൻമഭൂമിയില്‍ നിര്‍മിച്ചതെന്നാണ് ഹരജിക്കാരുടെ വാദം. നേരത്തെ മഥുര കോടതി ഈ ഹരജി തള്ളിയിരുന്നു. എന്നാൽ, ഇതിനെതിരെ ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഭഗവാൻ കൃഷ്‌ണൻ തങ്ങളുടെ ആരാധനാ മൂർത്തിയാണെന്നും കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു.

കൃഷ്‌ണൻ ജനിച്ച സ്‌ഥലത്ത്‌ ആരാധന നടത്താൻ തങ്ങൾക്ക് അവകാശം ഉണ്ടെന്നും ഹരജിക്കാരൻ വാദിച്ചു. 13.37 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്നാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മോസ്‌ക്, ശ്രീകൃഷ്‌ണ ജൻമഭൂമി ട്രസ്‌റ്റ്, ശ്രീകൃഷ്‌ണ ജൻമഭൂമി സേവ സൻസ്‌ഥാൻ എന്നിവരാണ് കേസിലെ കക്ഷികൾ.

ശ്രീകൃഷ്‌ണന്റെ ജൻമ സ്‌ഥലത്താണ്‌ ഷാഹി ഈദ്ഗാഹ് മസ്‌ജിദ്‌ നിലകൊള്ളുന്നത് എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. പണ്ട് ശ്രീകൃഷ്‌ണ ജൻമഭൂമി ക്ഷേത്രം 13.37 ഏക്കറിലാണ് നിലനിന്നിരുന്നതെന്നും ഇത് പൊളിച്ചുമാറ്റിയാണ് ഷാഹി ഈദ്ഗാഹ് മോസ്‌ക് പണിതതെന്നുമാണ് ഹിന്ദുവിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. പള്ളി പൊളിച്ചുമാറ്റി ഈ സ്‌ഥലം നൽകണമെന്നും അവിടെ ശ്രീകൃഷ്‌ണ ക്ഷേത്രം ഉയർത്തണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ആവശ്യം.

മെയ് 12ന് അലഹബാദ് കോടതിയുടെ ലഖ്‌നൗ ബെഞ്ച് ശ്രീകൃഷ്‌ണ ജൻമഭൂമി- ഷാഹി ഈദ്ഗാഹ് മോസ്‌ക് കേസ് മഥുര കോടതിക്ക് വിട്ടിരുന്നു. ഇത് സംബന്ധിച്ച എല്ലാ പരാതികളും നാല് മാസത്തിൽ തീർപ്പാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതുവരെ വിഷയവുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ മഥുര കോടതിയിൽ നിലവിലുണ്ട്.

Most Read: അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE