വാരണാസി: യുപിയിലെ ഗോരഖ്‌പൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “നിർഭാഗ്യവശാൽ, ആളുകൾ ഗ്യാൻവാപിയെ പള്ളി എന്നാണ് വിളിക്കുന്നത്, എന്നാൽ യഥാർഥത്തിൽ അത് വിശ്വനാഥ് (പരമശിവൻ) തന്നെയാണ്” എന്നാണ് വിശേഷിപ്പിച്ചത്.
സൈറ്റ് സന്ദർശിക്കുന്ന ഭക്‌തർ അതിന്റെ യഥാർഥ ഐഡന്റിറ്റി അല്ലെങ്കിൽ പേരിനെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം സൈറ്റിലെ ആരാധനക്കും പ്രാർഥനയ്‌ക്കും മാത്രമല്ല, ദേശീയ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഏറ്റവും വലിയ തടസമാണെന്ന വസ്‌തുതയിൽ ഖേദിക്കുന്നുവെന്നും യോഗി ആദിത്യനാഥ് തുടർന്നു.
“മുമ്പ് നമ്മുടെ സമൂഹം ഈ തടസം മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്‌തിരുന്നങ്കിൽ, നമ്മുടെ രാജ്യം ഒരിക്കലും കോളനിവൽക്കരിക്കാൻ കരണമാകില്ലായിരുന്നു”, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ വാരണാസി കോടതി ഹിന്ദു ഭക്‌തർക്ക് ഗ്യാൻവാപി പള്ളിയുടെ സീൽ ചെയ്‌ത നിലവറക്കുള്ളിൽ ആരാധന നടത്താൻ അനുമതി നൽകിയിരുന്നു.
KERALA | ഹേമ കമ്മിറ്റി; തുടർ നീക്കങ്ങളുമായി അന്വേഷണ സംഘം