പാലക്കാട്: ജില്ലയിലെ ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. മണി, സുശീല, ഇന്ദ്രജിത്, രേഷ്‌മ എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്.
പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
Most Read: വിഷക്കൂണ്‍ കഴിച്ചു; അസമില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം







































