തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റും വീശിയേക്കും. ഇത് തുടർന്ന് ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
അടുത്ത മൂന്ന് മണിക്കൂറുകളിൽ സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ ശക്‌തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.
Most Read: ശ്രീനിവാസൻ വധക്കേസ്; ബൈക്ക് ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു







































